Friday, September 23, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 2

തസ്യ സഞ്ജനയന് ഹർഷം കുരുവൃദ്ധ പിതാമഹഃ       (ശ്ലോകം 1:12)
സിംഹനാദം വിനദ്യോചൈ: ശംഖം ദധൗ പ്രതാപവാൻ

(കുരുവൃദ്ധനായ  ഭീഷ്മപിതാമഹൻ, ദുര്യോധനനു സന്തോഷം ജനിക്കത്തക്കവണ്ണം, സിംഹഗർജ്ജനം ചെയ്തു ശംഖു വിളിച്ചു)

തതഃ ശംഖാശ്ച ഭേര്യശ്ച പണവാനക ഗോമുഖാ:              (ശ്ലോകം 1:13)
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തു മൂലോഭവത്

(അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നു തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ഒരു കോലാഹലമായിത്തീർന്നു)

വലിയൊരു സൈന്യവും ഭീക്ഷ്മരെയും ദ്രോണരെയും പോലെയുള്ള അതികായന്മാരും സ്വപക്ഷത്തുണ്ടെങ്കിലും  ചെയ്തുകൂട്ടിയ തെറ്റുകളുടെയും അധർമ്മത്തിന്റെയും കുറ്റബോധം ദുര്യോധനനെ പരാജയഭീതിയിലാക്കി പലതും പുലമ്പാൻ പ്രേരിപ്പിക്കുന്നതു കണ്ട്, ഈ നില തുടരുന്നതു നന്നല്ല എന്നു മനസ്സിലാക്കിയ പ്രതാപവാനും കുരുവൃദ്ധനായ  ഭീഷ്മപിതാമഹൻ, ദുര്യോധനനു സന്തോഷം ജനിക്കത്തക്കവണ്ണം സിംഹഗർജ്ജനം ചെയ്തു ശംഖു വിളിച്ചു. അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നു തന്നെ മുഴക്കപ്പെട്ടു. ആ  ശബ്ദം ഒരു കോലാഹലമായിത്തീർന്നു.

തതഃ ശേതൈർ ഹയൈർയുക്തോ മഹതി സ്യന്ദനേ സ്ഥിതൗ (ശ്ലോകം 1:14)
മാധവഃ പാണ്ഡവഃശ്ചയവ ദിവ്യ ശംഖൗ പ്രദധ്മതു:

(അതിനുശേഷം വെളുത്തകുതിരകളെപ്പൂട്ടിയ മഹത്തായ തേരിലിരുന്നുകൊണ്ട് ശ്രീകൃഷ്ണനും അർജ്ജുനനും ദിവ്യശംഖങ്ങളെ ഉറക്കെ മുഴക്കി).

കൃഷ്ണൻ പാഞ്ചജന്യവും അർജ്ജുനൻ ദേവദത്തവും ഭീമൻ പൗണ്ഡ്രവും യുധിഷ്ഠിരൻ അനന്തവിജയവും നകുലൻ സുഘോഷവും സഹദേവൻ മണിപുഷ്പ്പകവും മുഴക്കി (ശ്ലോകം 1:15  &1:16).

പിന്നെ വില്ലാളി വീരനായ കാശി രാജാവും മഹാരഥനായ ശിഖണ്ഡിയും സാത്യകിയും ദൃഷ്ടദ്യുമ്നനും വിരാടനും തോല്ക്കാത്ത സാത്യകിയും പാഞ്ചാലനും പാഞ്ചാലീപുത്രന്മാരും കയ്യൂക്കുള്ള അഭിമന്യുവും പ്രത്യേകം പ്രത്യേകം ശംഖുകൾ മുഴക്കി (ശ്ലോകം 1:17&1:18).

ആ ഗംഭീരശബ്ദം ആകാശത്തെയും ഭൂമിയെയും പ്രതിധ്വാനിപ്പി ച്ചു കൊണ്ട് ധൃതരാഷ്ട്രപുത്രന്മാരുടെ ഹൃദയം പിളർന്നു (ശ്ലോകം 1:19).

ഹേ, മഹാരാജാവേ, പിന്നീട് ആയുധപ്രയോഗത്തിനുള്ള കാലമായപ്പോൾ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ധൃതരാഷ്ട്ര പുത്രന്മാരെക്കണ്ടു വില്ലുയർത്തിപ്പിടിച്ചു കൊണ്ടു അർജ്ജുനൻ കൃഷ്ണനോടിങ്ങനെ പറഞ്ഞു (ശ്ലോകം 1:20). 

സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ മേച്യുതാ (ശ്ലോകം:21)
യവദേതാന്നിരീക്ഷേഹം യോദ്ധകാമാനവസ്ഥിതാൻ
കൈർമയാ സഹയോദ്ധവ്യമസ്മിൻ രണസമുദ്യമേ (ശ്ലോകം:22 )
യോത്സ്യ മാനാനവേക്ഷേഹം യ ഏതേത്ര സമാഗതഃ
ധാർതരാഷ്ട്രസ്യ ദുർബുദ്ധേ: യുദ്ധേ പ്രിയചികീർഷവ: (ശ്ലോകം:23)

(ഹേ അച്യുതാ, ദുഷ്ടബുദ്ധിയായ ദുര്യോധനന് പ്രിയം ചെയ്യുവാനിച്ഛയോടുകൂടി ആരെല്ലാം ഈ യുദ്ധക്കളത്തിൽ വന്നിരിക്കുന്നുവോ അവരെയും ഈ യുദ്ധാരംഭത്തിൽ ഞാൻ ആരോടെല്ലാമാണോ യുദ്ധം  ചെയ്യേണ്ടത് അവരെയും അതിന്നും പുറമെ ഇപ്പോൾ യുദ്ധത്തിനായി ഒരുമ്പെട്ടവരെയും ഞാൻ നല്ലവണ്ണം നോക്കിക്കണ്ടറിയുന്നതു വരെ രണ്ടു സേനകൾക്കും നടുവിൽ എൻറെ രഥത്തെ നിർത്തിയാലും).

സഞ്ജയൻ പറഞ്ഞു: ഭരതവംശജനായ രാജാവേ , അർജ്ജുനൻ  ഇപ്രകാരം പറഞ്ഞപ്പോൾ  ശ്രീകൃഷ്ണൻ, രണ്ടു സേനയുടെയും മദ്ധ്യത്തിൽ, ഭീക്ഷ്മർ, ദ്രോണർ മുതലായ എല്ലാ രാജാക്കന്മാരുടെയും മുന്പിലായിട്ട് ശ്രേഷ്ഠമായ രഥത്തെ നിർത്തിയിട്ട് "ഹേ അർജ്ജുനാ, ചേർന്നു നിൽക്കുന്ന ഈ കൗരവസൈന്യത്തെക്കണ്ടാലും" എന്നു പറഞ്ഞു (ശ്ലോകം: 24 & 25).

(മുകളിൽ പരാമർശിച്ച ചില ആരംഭശ്ലോകങ്ങൾ താരതമ്യേന അപ്രധാനമാകയാലും ടൈപ്പ് ചെയ്തെടുക്കാനുള്ള ബുദ്ധിമുട്ടിനാലും പകർത്തി എഴുതിയിട്ടില്ലെന്നേയുള്ളൂ. അവ കയ്യിലുള്ള ഗീതാ ഗ്രന്ഥത്തിൽ നിന്നും വായിച്ചെടുക്കാം. അതുപോലെ നമ്മുടെ ആത്മീയപഠനത്തിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ആരംഭശ്ലോകങ്ങളുടെ പഠനം അൽപ്പം വേഗത്തിലാക്കിയിരിക്കുകയുമാണ്. ഇനി വരുന്ന 'അർജ്ജുന വിഷാദ രോഗവും' അതിനുള്ള 'കൃഷ്ണചികിത്സയും' ആണ് ഭഗവത് ഗീതയുടെ കാതൽ. അതൊക്കെ സാവകാശത്തിലേ ചർച്ച ചെയ്യാൻ കഴിയൂ).


ഇനി മുകളിൽ ഉദ്ധരിച്ച 12 മുതൽ 25 വരെയുള്ള ശ്ലോകങ്ങളെ ഒന്നു വിശകലനം ചെയ്യാം.

കുരുക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ദിവ്യദൃഷ്ടി കൊണ്ട് നോക്കി ധൃതരാഷ്ട്രരോട് പറഞ്ഞു കൊടുക്കുക മാത്രമാണ് സഞ്ജയനിവിടെ ചെയ്യൂന്നതെങ്കിലും ഈ ഭാഗത്തെ ശ്ലോകങ്ങൾ ശരിക്കും വിശകലനം ചെയ്‌താൽ പാണ്ഡവപക്ഷത്തേക്കു ഒരൽപ്പം ചാഞ്ഞുനിന്നുകൊണ്ടാണ് സഞ്ജയൻ ദൃക്‌സാക്ഷിവിവരണം നൽകുന്നതെന്നു മനസ്സിലാക്കാം. കൗരവപക്ഷത്തു ഭീക്ഷ്മപിതാമഹൻ ശംഖു വിളിച്ചു, അതിനു ശേഷം മറ്റുള്ളവർ പെരുമ്പറകളും മറ്റും മുഴക്കി ഒരു ശബ്ദകോലാഹലമുണ്ടാക്കി എന്നു പറയുന്ന സഞ്ജയൻ, പക്ഷേ,  പാണ്ഡവപക്ഷത്തെക്കുറിച്ചു പറയുമ്പോൾ വാചാലനാവുന്നതു കാണാം. പാണ്ഡവപക്ഷത്തിന്റെ ശംഖനാദം 'ആകാശത്തെയും ഭൂമിയെയും പ്രതിധ്വാനിപ്പി ച്ചു കൊണ്ട് ധൃരാഷ്ട്രപുത്രന്മാരുടെ ഹൃദയം പിളർന്നു (ശ്ലോകം 1:19)' എന്നാണു സഞ്ജയൻ പറയുന്നത്. വെള്ളകുതിരകളെ പൂട്ടിയ തേരിന്റെ കാര്യത്തിലാണെങ്കിലും മഹാരഥന്മാർ ഓരോരുത്തരും മുഴക്കിയ ശംഖുകളുടെ കാര്യത്തിലാണെങ്കിലും അതിന്റെയൊക്കെ മഹത്വവും തന്മൂലം അത് കൈകാര്യം ചെയ്യുന്നവരുടെ മഹത്വവും സഞ്ജയൻ ധൃതരാഷ്ട്രരോട് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. വെള്ളക്കുതിരകളെ പൂട്ടിയ തേരിനെ 'മഹതി സ്യന്ദനെ' അല്ലെങ്കിൽ 'മഹത്തായ തേരിൽ' എന്നാണു പറഞ്ഞിരിക്കുന്നത്. അഗ്നിദേവൻ അർജ്ജുനന്നു നൽകിയ തേരാണത്. ശൈബ്യം, സുഗ്രീവം,മേഘപുഷ്‌പം, വലാഹകം എന്ന് സുപ്രസിദ്ധങ്ങളായ ആ നാലു വെള്ളക്കുതിരകൾ വലിക്കുന്ന രഥത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും  എവിടെയും സഞ്ചരിക്കാനുള്ള കഴിവുണ്ടത്രേ!. ഇനി ശംഖുകളുടെ പേരൂ നോക്കിയാലോ, കൃഷ്ണന്റെ പാഞ്ചജന്യം, പഞ്ചജനൻ  എന്ന അതിബലവാനായ അസുരനെ നിഗ്രഹിച്ചു അവന്റെ എല്ലുകൊണ്ടുണ്ടാക്കിയതാണ്. അർജ്ജുനന്റെ ദേവദത്തമോ ഇന്ദ്രനിൽ നിന്നും കിട്ടിയതാണ്, ധർമ്മപുത്രരുടെ 'അനന്തവിജയം' എന്ന ശംഖനാമം സൂചിപ്പിക്കുന്നത് തന്നെ അദ്ദേഹം നേടിയ എണ്ണമറ്റ വിജയങ്ങളെയാണ്. വൃകോദരന്റെ പൗണ്ഡ്രത്തിനും മറ്റെല്ലാ ശംഖുകൾക്കും അതിന്റേതായ കഥകളും മഹത്വവുമുള്ളതാണ്. പാഞ്ചജന്യം ഹൃഷീകേശനും ദേവദത്തം ധനഞ്ജയനും മുഴക്കി എന്നാണു പറയുന്നത്; കൃഷ്ണനും അർജ്ജുനനും എന്നല്ല (ഹൃഷീകേശനെന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവൻ (controller of senses). രാജസൂയയാഗാവസരത്തിൽ സർവ്വരാജാക്കന്മാരെയും ജയിച്ചു ധാരാളം ധനം നേടിയതിനാൽ  'ധനഞ്ജയ'നാണ് അർജ്ജുനൻ. നിദ്രയെ അല്ലെങ്കിൽ ആലസ്യത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ അർജ്ജുനനെ 'ഗുഡാകേശ'നെന്നും സംബോധന ചെയ്തിരിക്കുന്നു). കൃഷ്ണന്റെയും അർജ്ജുനന്റെയും വലിപ്പത്തെയും മഹത്വത്തെയും ഈ വിശേഷണപദങ്ങളിലൂടെ എടുത്തുകാട്ടുകയാണ് സഞ്ജയൻ ചെയ്യുന്നത് (സന്ദർഭങ്ങളുടെ പ്രസക്തിക്കും അർത്ഥവിപുലീകരണത്തിനും വേണ്ടി  വ്യക്തികളുടെയും വസ്തുക്കളുടെയും പ്രത്യേകനാമങ്ങൾ വ്യാസമുനി  ഇങ്ങനെ ഉപയോഗിക്കുന്നതു ഭഗവത് ഗീതയിലുടനീളം കാണാവുന്നതാണ്). ഇങ്ങനെ മഹത്വമുള്ള എത്ര പേർ  കൗരവപക്ഷത്തുണ്ട് എന്നാണു സഞ്ജയൻ, ധൃതരാഷ്ട്രരോട് പരോക്ഷമായി ചോദിക്കുന്നത്. അതിനാൽ പാണ്ഡവസൈന്യത്തോടു യുദ്ധം ചെയ്തു ജയം നേടുക എന്നത് ദുര്യോധനാദികൾക്കു അസാദ്ധ്യമായ കാര്യമാണെന്നും അതിനാൽ ഈ വൈകിയവേളയിലെങ്കിലും അതു മനസ്സിലാക്കി ധൃതരാഷ്ട്രർ യുദ്ധം ഒഴിവാക്കിയിരുന്നെങ്കിൽ എന്നുമുള്ള ആഗ്രഹമാണ്  ഈ പാണ്ഡവപക്ഷവർണ്ണനകളിലൂടെ സഞ്ജയൻ ലക്ഷ്യമാക്കുന്നതെന്നു മനസ്സിലാക്കാം.

നല്ല ആത്മവിശ്വാസത്തോടെയാണ് 'രണ്ടു സേനകൾക്കും മദ്ധ്യത്തിലായി രഥം നിർത്തിയാലും' എന്ന് അർജ്ജുനൻ  കൃഷ്ണനോടാവശ്യപ്പെടുന്നത്. തങ്ങളോട് കൗരവർ ചെയ്ത അനീതികൾക്കും അധർമ്മത്തിനും ഉചിതമായ ഒരു മറുപടി കൊടുക്കാൻ കൊതിക്കുന്ന അർജ്ജുന മനസ്സ് ആ പ്രസ്താവനയിൽ ശരിക്കും നിഴലിക്കുന്നുണ്ട്. 'ദുർബുദ്ധിയായ ദുര്യോധനന് പ്രിയം ചെയ്യാൻ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവർ, യുദ്ധാഭിലാഷികളായ അവരെ ഞാൻ കാണട്ടെ' എന്നു പറയുന്നതിലും അർജ്ജുനന്റെ പ്രതികാരവാഞ്ചയുള്ള മനസ്സാണ് കാണാൻ കഴിയുക. 'വില്ലാളി വീരനായ തന്നെ വെല്ലാൻ ആരുണ്ട്' എന്നൊരു വെല്ലുവിളിപോലും ഈ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ക്ഷാത്രവീരനായ അർജ്ജുനനെ തന്നെയാണ് നമ്മൾ ഈ നിമിഷം വരെ കാണുന്നത്.

കൃഷ്ണൻ രഥം കൊണ്ടുപോയി ഭീക്ഷ്മരുടെയും ദ്രോണാചാര്യരുടെയും നേരേ നിർത്തി, 'ഈ കൗരവന്മാരെ കണ്ടുകൊൾക' എന്ന് അർജ്ജുനനോട്‌ പറഞ്ഞതിൽ ഒരു മനശ്ശാസ്ത്രം കാണാൻ കഴിയുമോ? ഉണ്ടെന്നാണ് എന്റെ അഭിപ്രായം. എന്റെ ചിന്ത ശരിയാകാം, തെറ്റാകാം. ഏതു വീരന്റെയും ഉള്ളിൽ ഒരു ദൗർബല്യം പതുങ്ങിക്കിടപ്പുണ്ടാകും. യുദ്ധരംഗത്തു കർത്തവ്യവിമുഖനാക്കാൻ പോന്ന എന്തെങ്കിലും ദൗർബല്യം അർജ്ജുനനുണ്ടെങ്കിൽ അതു യുദ്ധത്തിനു മുൻപ് വെളിവായിക്കിട്ടണം. അതല്ല യുദ്ധത്തിന്റെ നടുവിലാണ് യോദ്ധാവിന്റെ ദൗർബല്യം മറനീക്കി പുറത്തു വരുന്നതെങ്കിൽ, അത് യോദ്ധാവിനും ആ യുദ്ധപക്ഷത്തിനും വിനാശകരമായിരിക്കും. ഭീഷ്മർ അർജ്ജുനന്റെ പിതാമഹനും ദ്രോണർ ഗുരുവുമാണ്. ഈ രണ്ടുപേരും അർജ്ജുനന്റെ ആരാദ്ധ്യപാത്രങ്ങളാണ്. ഇവരോട് യുദ്ധം ചെയ്യാൻ  വൈഷമ്യം ഉണ്ടെങ്കിൽ ഇപ്പോഴതു പുറത്തു വരും. ഇവിടം താണ്ടിക്കിട്ടിയാൽ പിന്നെ വിജയനു ജയിക്കാൻ  കഴിയാത്തതായി ഈ കുരുക്ഷേത്രത്തിൽ ഒന്നുമുണ്ടാകില്ലെന്നു കൃഷ്ണനറിയാം. രോഗിയുടെ ഉള്ളിലെ വിഷം ഛർദ്ദിപ്പിച്ചു പുറത്തെടുക്കാൻ വിഷഹാരി ചെയ്യുന്ന ചികിത്സപോലെയൊരു പ്രയോഗമാണ് ആ രഥം അങ്ങിനെ കൊണ്ടു നിർത്തിയതിന്റെ പിന്നിലെ കൃഷ്ണചിന്ത എന്നു ചിന്തിക്കാം. 

ഇതുകൊണ്ടാണ് കൃഷ്ണനെപ്പോലൊരു തേരാളിയുടെ കൈയ്യിൽ പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിക്കുന്ന നമ്മുടെ ജീവിതരഥത്തിന്റെ നിയന്ത്രണം കൊടുക്കണം എന്നു പറയുന്നത്. ബുദ്ധിയാകുന്ന കൃഷ്ണൻ മനസ്സാകുന്ന കടിഞ്ഞാണിലൂടെ, ശരീരമാകുന്ന രഥത്തെ നിയന്ത്രിച്ചു, രഥത്തിന്റെ ഉടമയായ ആത്മാവാകുന്ന അർജ്ജുനനു വേണ്ട പരിരക്ഷ നൽകിക്കൊള്ളും.

അഞ്ചുകുതിരകൾ വലിക്കുന്ന ഭഗവത് ഗീതയുടെ നമുക്കറിയുന്ന രഥചിത്രം, കഠോപനിഷത്തിലെ  'രഥകല്പന' യിൽ നിന്നും കടം കൊണ്ടതാണ്. 

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധി തു സാരഥി വിദ്ധി
മനഃ പ്രഗ്രഹമേവ ച         (കഠം 3:3)

(ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ സാരഥിയായിട്ടും മനസ്സിനെ കടിഞ്ഞാൺ ആയിട്ടും അറിയുക. ഇതിനെ തുടർന്നുള്ള ശ്ലോകത്തിൽ ശരീരരഥത്തിൽ കെട്ടിയിരിക്കുന്ന അഞ്ചു കുതിരകൾ പഞ്ചേന്ദ്രിയങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്).

(തുടരും)

15 comments:

 1. A well explained chapter of Sudarshanam. The author's view on 'Psychological treatment',which Krishna provided to Arjuna is also applicable to all of us before starting an endeavour. Moreover, the feeling of revenge will always land us in trouble is also a message which I could derive from this part.I am very proud about the unprecedented welcome for a spiritual guide in social media.

  ReplyDelete
  Replies
  1. Thanks Mahi. I am very delighted to see that young people like you are attracted and very attentive to the Gita discussion. It's good. I am sure you will learn a lot from this discussion, which will brigten your life ahead.

   Delete
 2. "സുദർശനം" വളരെ ഗംഭീരമായിരിക്കുന്നു.

  ReplyDelete
 3. Sudarshanam progressing nicely. Even as i appreciate Sri KSM on his fresh approach to Gita, i cannot but marvel at the book itself which is still giving different food for thought. Lauding my friend for the simplicity of explanation, leaving out high sounding rhetoric. The clarity of his thoughts is evident too. This commentary( I am deliberately leaving out 'translation') is coming out greatly.

  ReplyDelete
 4. Thanks dear KGR for your comments and compliments. Yes, the Gita is such a wonderful book that its multiple dimensions unfold differently to the reader/researcher.

  ReplyDelete
 5. DrBalamuraliKS wrote in FB: ഞാൻ ഒരു Conference തിരക്കിലാണെങ്കിലും സാറിന്റെ post കണ്ടതുകൊണ്ട് വായിച്ചു, ശരിയാണ് ശ്രീകൃഷ്ണനിലെ മനഃശാസ്ത്രജ്‌ഞൻ ചെയ്യുന്ന Suggestive test ആണ് യുദ്ധത്തിന് മുന്പായിനടന്നത്.തന്റെ അംശം ആണെങ്കിൽ പോലും മാനുഷികദൗർബല്യങ്ങൾ- ക്കുടമയായ അർജുനന് ഊർജ്ജദാതാവായി നിൽക്കേണ്ട ചുമതലയും കൃഷ്ണനാണല്ലോ....വിവേകാശാലികൾക്കിതുമൊരു പാoമാക്കി ഭഗവാൻ....

  ReplyDelete
  Replies
  1. Thanks Dr. So my thought was not out of place.

   Delete
 6. Radhakrishnan Nair KG wrote in FB: The Ramayanamaasa kurippukal, as it progressed, had given a subtle hint that something more serious was coming up. Towards the end it was revealed that it was a discussion on the Gita. That it would be called Sudarshanam.
  The 4 part forword on it elucidated that the proposed commentary would be from a different perspective.
  Now that it is being put on the pages of FB, i am happy that it is in a simple enough language so as to put it well within the reach of the uninitiated, but spiritually inclined.

  ReplyDelete
 7. ഒരു സംശയം ചോദിച്ചോട്ടെ മോഹൻചേട്ടാ... അർജുനന്റെ തേരിനു ശൈബ്യം, സുഗ്രീവം,മേഘപുഷ്‌പം, വലാഹകം എന്ന് സുപ്രസിദ്ധങ്ങളായ നാലു വെള്ളക്കുതിരകൾ ആണെന്നു പറഞ്ഞിട്ടുണ്ടല്ലോ പോസ്റ്റുചെയ്ത രണ്ടു ചിത്രങ്ങളിലും Suresh Damodaran in FB: നാലുകുതിരകളാണ് കാണുന്നത്. പക്ഷെ സുദര്ശനത്തിന്റെ ആമുഖത്തിന്റെ അവസാന ഭാഗത്തും രാമായണമാസ കുറിപ്പിലും പറയുന്നത് അഞ്ചു വെള്ളക്കുതിരകൾ എന്നാണ്. ഇതിൽ ഏതാണ് ശരി പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.

  ReplyDelete
  Replies
  1. മുരളീ, ഞാൻ എഴുതുന്ന ആത്മീയക്കുറിപ്പുകളെ ശരിക്കും മനസ്സിലാക്കി പഠിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നീ. അതുകൊണ്ടാണ് വളരെ പ്രസക്തമായ ഈ ചോദ്യം ഉന്നയിക്കാൻ നിനക്കു കഴിഞ്ഞത്. വളരെ സന്തോഷം തോന്നുന്നു.

   ഈ ചോദ്യം ഞാനും ചോദിക്കുന്ന ചോദ്യമാണ്. കൃത്യമായ ഉത്തരം എനിക്കറിയില്ല എന്നതാണ് സത്യം. ഭഗവത് ഗീതയിൽ 'തതഃ ശേതൈർ ഹയൈർയുക്തോ മഹതി സ്യന്ദനേ (വെളുത്തകുതിരകളെപ്പൂട്ടിയ മഹത്തായ തേരിലിരുന്നുകൊണ്ട് ..(ശ്ലോകം 1:14)' എന്ന് മാത്രമേ പറയുന്നുള്ളൂ, കുതിരകളുടെ എണ്ണം പറയുന്നില്ല. കഠോപനിഷത്തിലെ 'രഥകല്പന' യാണ് ഗീതയിലെ രഥത്തിന് അടിസ്ഥാനമെന്നതിനാൽ, അവിടെ പഞ്ചേന്ദ്രിയങ്ങളാണ് കുതിരകൾ എന്നതിനാൽ അഞ്ചുകുതിരകൾ ഇവിടെയും വേണം എന്ന് കരുതാം. ചിന്മയാനന്ദസ്വാമികളുടെ ഭഗവത്‍ഗീതാ വ്യാഖ്യാനഗ്രന്ഥത്തിന്റെ പുറംചട്ടയിൽ അഞ്ചുകുതിരകൾ വലിക്കുന്ന തേരാണ് കാണിച്ചിട്ടുള്ളത്. സ്വാമി സന്ദീപാനന്ദഗിരി നേതൃത്വം നൽകുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള 'School of Bhagavat Gita' യുടെ ലോഗോയും ഇതേ അഞ്ചുകുതിരകളുടെ ചിത്രമാണ്.

   പക്ഷെ മറ്റു മിക്ക ഗീതാവ്യാഖ്യാനങ്ങളിലും നാലു കുതിരകളുള്ള തേരാണ് കാണിക്കുന്നത്. ഇങ്ങനെ ഒരു ഗ്രന്ഥത്തിൽ കണ്ട നാലു കുതിരകളുടെ പേർ, വായനക്കാരുടെ അറിവിലേക്കായി ഞാൻ എഴുതിയെന്നേ ഉള്ളൂ. എൻറെ പരിമിതമായ അറിവിൽ അഞ്ചുകുതിരകളാണ് ശരിയെന്നു തോന്നുന്നു. ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർ അതിവിടെ പങ്കു വയ്ക്കും എന്ന് പ്രതീക്ഷിക്കാം.

   Delete
 8. Sudhindra Mahendranath wrote in FB: "The imagery associated with the Bhagavad Gita is that of a chariot with four or five white horses. Arjuna is inside the chariot and the chariot is being driven by Lord Krishna. Here the human body represents the chariot, Arjun the individual soul and Krishna the Spirit or the Supreme Soul. That chariot has three wheels (Satwa, Rajas, and Tamas); has three kinds of motion (upwards or downwards or transversely, implying superior, inferior, and intermediate birth as brought about by acts); four horses apart from senses also represent the time, predestiny, will of the deities, and one’s own will. It has three naves (white, black, and mixed, implying good acts, evil acts and acts that are of a mixed character)." - Padmashri Dr. K .K. Aggarwal in an essay 'Significance of Horses in Mythology'

  ReplyDelete
 9. Thanks Mahi, but the stuff seems to me the ordinary jargon, which many a Gita experts resort to. Whatever we explain should have clarity, so that even less educated people can understand. That's lacking in the explanation given.

  ReplyDelete
 10. Radhakrishnan Nair KG wrote in FB: I think we need not worry about the number of horses. even if it's just one horse, it can still represent the 'panchendriyangal'. As long as we comprehend it as an imagery, the number really doesn't matter.

  ReplyDelete