ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്റെ അവസാന ചില നാളുകളിൽ എനിക്കു പങ്കെടുക്കാൻ കഴിഞ്ഞു. അവിടെ കണ്ട ചില ഉത്സവ കാഴ്ചകൾ ഞാൻ ക്യാമറയിൽ പകർത്തിയത് കാണാൻ നിങ്ങൾ ഏവരെയും ക്ഷണിക്കുന്നു (കൂടുതൽ ഫോട്ടോകൾ പിറകെ അപ്ലോഡ് ചെയ്യുന്നതായിരിക്കും). ഒൻപതാം തിരുവുത്സവത്തിന് ഭഗവാന്റെ തിടമ്പ് ഏറ്റിയത് ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റുന്ന ഗുരുവായൂർ കേശവൻ കുട്ടി എന്ന ഗജവീരന്റെ പുറത്തായിരുന്നു എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ഉത്സവ വിശേഷങ്ങളിൽ ഒന്ന്. ഇതിനായി കേശവൻകുട്ടിയെ വാഹനമാർഗ്ഗം ഗുരുവായൂരിൽ നിന്ന് ഏതാണ്ട് ഇരുനൂറു കിലോമീറ്റർ ദൂരത്തിലുള്ള ഏവൂരിലേക്ക് കൊണ്ടു വരികയായിരുന്നത്രേ.