Saturday, April 19, 2025

Misguided criticism and clarification of Bhagavad Gita verses 9:32–33.

Does Bhagavad Gita Justify Caste or Gender Discrimination?

Verses 9:32 and 9:33 of the Bhagavad Gita are often quoted out of context by critics to attack the text, claiming that it promotes caste-based or gender-based discrimination. Many people who attempt to interpret these verses literally without understanding the philosophical and historical background have fallen into confusion. But the truth is, the Bhagavad Gita, as a spiritual text rooted in Sanatana Dharma, is fundamentally a scripture that teaches equality of all beings and calls for equal spiritual access to all humans.


The verses:

मां हि पार्थ व्यपाश्रित्य येऽपि स्युः पापयोनयः।                  स्त्रियो वैश्यास्तथा शूद्रास्तेऽपि यान्ति परां गतिम् ३२

Māṁ hi Pārtha vyapāśritya ye’pi syuḥ pāpayonayaḥ
striyo vaiśyāstathā śūdrāste’pi yānti parāṁ gatim     
9:32
 

Meaning: For those who take refuge in Me, O Pārtha—even if they are born from sinful wombs—women, merchants, and laborers—they too attain the supreme goal.

किं पुनर्ब्राह्मणाः पुण्या भक्ताः राजर्षयस्तथा।                    अनित्यमसुखं लोकमिमं प्राप्य भजस्व माम्॥३३

Kiṁ punarbrāhmaṇāḥ puṇyā bhaktā rājarṣayastathā
anityamasukhaṁ lokam imaṁ prāpya bhajasva mām
    9:33

Meaning: Should I then speak of the matter of the virtuous-souled Brahmins and likewise the devoted royal sages? Having come to this world, which is not eternal and devoid of happiness, worship me.

The verses refer to women, Vaishyas, and Shudras as “born from sinful wombs” (pāpa-yonayaḥ) and Brahmins and royal sages (rājṛṣis) as “blessed” or “meritorious” (puṇyāḥ). To most people, especially for all those who do not have a clear idea and knowledge of the historical and philosophical  background of the Gita, this is  a clear endorsement of casteism. But is it so? No—it is not. The correct understanding of these verses lies not in their literal wording, but in the context and purpose with which they were spoken.

Historically, by the time of the Gita’s emergence, the original Vedic idea of varṇa (classification based on one’s qualities and karma) had been distorted. The varna system, originally meant to organize society based on nature (guṇa) and capacity (karma), was corrupted by certain self-serving groups, leading to a rigid caste hierarchy where women and so-called lower castes were marginalized and excluded from spiritual life. Women, who had once held highly respected roles in Vedic society, were reduced to second-class citizens. Vaishyas and Shudras were considered unfit for spiritual knowledge or practice.

This oppressive misuse of Vedic ideals led to widespread dissatisfaction, and eventually, alternative religious movements like Buddhism and Jainism emerged to challenge that order. It was during this period of religious and social decay that the Bhagavad Gita was composed—a work intended to restore the true spiritual vision of Sanatana Dharma.

Now, read the verses again in that light. The Gita is not endorsing discrimination; it is confronting it. Krishna is saying, essentially:

“Even those whom your society considers impure or lowly—women, Vaishyas, Shudras, those called pāpa-yonis—even they can attain Me if they take refuge in Me with devotion.”

Can there be a clearer rebuttal to the dominant caste ideology of the time? These verses are not statements of exclusion, but of inclusion. They do not support untouchability; they challenge the idea that spiritual knowledge and liberation (moksha) are only for the elite few.

In fact, Gita repeatedly emphasizes that:

  • Birth and caste are irrelevant to spiritual growth.
  • Only devotion, sincerity, and purity of mind matter.
  • Krishna Himself says:

“I am equal to all beings. I have no one dear or hateful.” (Gita 9:29)
“Even the worst sinner, if he turns to Me with full devotion, must be regarded as righteous.” (Gita 9:30–31)

Seen in this context, verses 9:32–33 are a continuation of that same message. The Gita is clearly responding to the casteist, elitist, patriarchal society of its time and saying: Don’t exclude anyone from God. Even those who’ve been pushed aside by religious authorities are fully eligible for moksha.

The Real Revolution Gita Offers

So what is the Gita doing here? Not just offering spiritual guidance—but staging a revolution.

It is telling those who were denied access to temples, scriptures, and spiritual freedom:

“You too can attain the Supreme. Come. Surrender. Don't be afraid.”

It is not dividing society. It is bridging divides. It is not reinforcing hierarchy. It is dismantling it from within, in the language and context of its time.

Yes, the Gita speaks in the terms that the then-society understood. But instead of affirming inequality, it reverses the narrative. It tells the so-called impure and excluded that they too are divine, they too can rise, they too can realize the Self.

This is not dogma. This is liberation—for everyone.

It must be clearly remembered that the speaker of these verses is not Krishna as a Hindu deity, but as the Supreme Self — the Paramātman, the indwelling presence in all beings. The Supreme Self has no caste, no religion, no politics — only boundless compassion for all life. Any attempt to interpret the Gita’s verses with a narrow, selfish, or divisive lens goes directly against its universal and spiritual essence.

The Gita is the distilled essence of Vedanta — the culmination of the highest Indian spiritual vision. Its wisdom is for all of humanity. There is no need to pollute it with sectarian, casteist, or exclusionary thinking. Its goal is not to divide, but to elevate. It does not speak to one group; it speaks to all of humankind.

 സുദർശനം ഭാഷാഭാഷ്യത്തിൽ ഈ ഭാഗം വ്യാഖ്യാനിച്ചിട്ടുള്ളത്  താഴെ നൽകിയിരിക്കുന്നു. 

മാം ഹി പാർത്ഥ വ്യപാശ്രിത്യ യേƒപി സ്യു: പാപയോനയ:                             സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേƒപി യാന്തി പരാം ഗതിം.      9:32 

(ഹേ അർജ്ജുനാ, സ്ത്രീകൾ, വൈശ്യന്മാർ, ശൂദ്രന്മാർ അപ്രകാരം പാപയോനികളായി ആരെല്ലാം ഉണ്ടാകുമോ അവരും എന്നെ ആശ്രയിച്ചു പരമഗതി പ്രാപിക്കുന്നു) 

കിം പുനർബ്രാഹ്മണാഃ പുണ്യാ ഭക്താ രാജർഷയസ്തഥാ                    അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വ മാം.                           9:33

(പുണ്യാത്മാക്കളായ ബ്രാഹ്മണരുടെയും അതുപോലെ ഭക്തരായ രാജർഷികളുടെയും കാര്യം പിന്നെ പറയണോ? നിത്യമല്ലാത്തതും സുഖഹീനവുമായ ഈ ലോകത്തിൽ വന്ന സ്ഥിതിക്ക് എന്നെ ഭജിച്ചു കൊള്ളുക)


ഭഗവദ്ഗീതയുടെ വിമർശകർക്ക് ഏറെ പ്രിയങ്കരമായ രണ്ടു ശ്ലോകങ്ങളാണിവ (9:32 & 9:33). ഈ ശ്ലോകങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളവർക്കും ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെന്നുള്ളതൊരു വസ്തുതയാണ്. ഉച്ചനീചത്വങ്ങളില്ലാതെ മനുഷ്യരെയെല്ലാം സമഭാവനയോടു കാണാൻ ഉദ്‌ഘോഷിക്കുന്ന സനാതനധർമ്മത്തിൻറെ പ്രാമാണിക ഗ്രന്ഥം എന്ന നിലയിലാണല്ലോ ഭഗവദ്ഗീതയെ നാം കാണുന്നത്? പക്ഷേ ചാതുർവർണ്യ പരാമർശത്തിലൂടെ ഉച്ചനീചത്വങ്ങളെ ന്യായീകരിക്കുകയല്ലേ ഭഗവദ്ഗീത ഇവിടെ ചെയ്തിരിക്കുന്നത്? 'സ്ത്രീകൾ, വൈശ്യന്മാർ, ശൂദ്രന്മാർ അപ്രകാരം പാപയോനികളായി ആരെല്ലാം' എന്ന പ്രയോഗത്തിലൂടെ ഇപ്പറഞ്ഞവരെല്ലാം പാപികളും ‘പുണ്യാത്മാക്കളായ ബ്രാഹ്മണരുടെയും അതുപോലെ ഭക്തരായ രാജർഷികളുടെയും’ എന്ന പ്രയോഗത്തിലൂടെ ബ്രാഹ്മണരും ക്ഷത്രിയരും (രാജർഷികൾ) മാത്രം പുണ്യാത്മാക്കളും ആണെണെന്നല്ലേ ഭഗവദ്ഗീത പ്രസ്താവിച്ചിരിക്കുന്നത്? ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഭഗവദ്ഗീത എന്നുവരെ ഈ ശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട് പലരും പറഞ്ഞുവെച്ചു. പക്ഷേ ഈ ശ്ലോകങ്ങളുടെ ശരിയായ വ്യാഖ്യാനം ഇപ്പറഞ്ഞതാണോ? നമുക്കൊന്നു പരിശോധിക്കാം.   


ഭഗവദ്ഗീതാ കാലഘട്ടത്തിലും അതിനു മുൻപും ഭാരതത്തിൽ നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഈ ഗ്രന്ഥത്തിൻറെ ആമുഖത്തിൽ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യരുടെ സഹജസ്വഭാവത്തിനും കർമ്മശേഷിക്കുമനുസരിച്ച് അവരുടെ കഴിവുകളെ ഏറ്റവും ഉത്പാദനക്ഷമതയുള്ളതാക്കി മാറ്റി സമൂഹത്തിനു മുതൽക്കൂട്ടാക്കാനും തദ്വാരാ വ്യക്തിക്ക് സന്തോഷവും സംതൃപ്തവുമായ ജീവിതം സാദ്ധ്യമാക്കാനുമുദ്ദേശിച്ച് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ചാതുർവർണ്യം എന്ന മനുഷ്യവിഭജനസിദ്ധാന്തത്തെ (ശ്ലോകം 4:13 ൻറെ വ്യാഖ്യാനം ശ്രദ്ധിക്കുക) അക്കാലത്തെ സ്വാർത്ഥമതികളായ കുറെ മനുഷ്യർ വികലമായി വ്യാഖ്യാനിച്ച് ഉച്ചനീചത്വങ്ങളുള്ള ജാതിവ്യവസ്ഥയാക്കുകയായിരുന്നു. വേദകാലത്ത് പുരുഷനോടൊപ്പം ആദരണീയമായ പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുള്ളവരായിരുന്നു സ്ത്രീകളെങ്കിൽ, ജാതിക്കോമരങ്ങൾ അവരെ രണ്ടാം തരക്കാരാക്കി, അവരുടെ വ്യക്തി സ്വാതന്ത്ര്യമെല്ലാം കവർന്നെടുത്ത്, പുരുഷൻറെ ഭോഗവസ്തു എന്ന നിലയിലേക്കവരെ അധ:പ്പതിപ്പിച്ചു. ജാതിവ്യവസ്ഥയുടെ കീഴ്ത്തട്ടിൽ വരുന്ന വൈശ്യനും ശൂദ്രനും നികൃഷ്ടരാണെന്നും ഈശ്വരാരാധനയ്‌ക്കോ ആത്മീയസാധനയ്‌ക്കോ യോഗ്യരല്ലവരെന്നും സ്മൃതിശാസനങ്ങളുടെ പിൻബലത്തോടെ സമൂഹത്തിൽ അധികാരം കയ്യാളിയിരുന്ന ഈ ന്യൂനപക്ഷം വിധിച്ചു. പോകെപ്പോകെ വൈദികമതത്തോടുള്ള വെറുപ്പും വിദ്വേഷവും സമൂഹമാകെ പടർന്ന് ഹിന്ദുമതം നാശോന്മുഖമാകുകയും അതിൻറെ സ്ഥാനത്ത് അവൈദികമതങ്ങളായ ബുദ്ധമതവും ജൈനമതവും വേരുപിടിക്കുകയും തുടർന്ന് മൂന്നുനാല് നൂറ്റാണ്ടുകൾ അജയ്യമതങ്ങളായി ഇവിടെ വിരാജിക്കുകയും ചെയ്തു. ഹിന്ദുമതത്തിന് സംഭവിച്ച ക്ഷീണമകറ്റി സനാതനധർമ്മചിന്തകളെ ജനമനസ്സുകളിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതിലേക്കായിട്ടാണ് ഇതിഹാസങ്ങളും ഭഗവദ്ഗീതയും പിൽക്കാലത്തു രചിക്കപ്പെട്ടത് (ഈ ചരിത്ര പശ്ചാത്തലം ആമുഖത്തിൽ വിശദമാക്കിയിട്ടുണ്ട്). ഈപശ്ചാത്തലത്തിൽ നിന്നുകൊണ്ടുവേണം മുകളിലെ രണ്ടു ശ്ലോകങ്ങളെയും (9:32 &9:33) വിലയിരുത്തേണ്ടത്. അക്കാലത്തെ വൈദികസമൂഹം സ്ത്രീകളെയും വൈശ്യരെയും ശൂദ്രരെയും എങ്ങനെയാണോ കണ്ടിരുന്നത് അങ്ങനെ തന്നെ ശ്ലോകത്തിൽ സൂചിപ്പിച്ചിട്ട്, അവർ പാപികളായി കരുതിയ നിങ്ങൾക്കും അവരെപ്പോലെതന്നെ എന്നെ ആശ്രയിച്ചിട്ട് മോക്ഷം പ്രാപിക്കാമെന്നു കൃഷ്ണനെക്കൊണ്ടു പറയിക്കുകയായിരുന്നില്ലേ ഗീതാകാരൻ ചെയ്തത്? സനാതനധർമ്മ പ്രമാണങ്ങൾക്കു വിരുദ്ധമായ ഉച്ചനീചത്വചിന്തയിലൂടെ സമൂഹത്തെ വിഷലിപ്തമാക്കുന്നവരോടുള്ള ഗീതാകാരൻറെ പരിഹാസവും പ്രതിഷേധവുമല്ലേ ശ്ലോകത്തിൽ നിഴലിക്കുന്നത്? ഗീതയുടെ കാലഘട്ടത്തിനു മുൻപ് സമൂഹത്തിൽ നിലനിന്നിരുന്നതും സനാതനധർമ്മ പ്രമാണങ്ങൾക്ക് നിരക്കാത്തതും സ്വാർത്ഥപരമായതുമായ പല ആദ്ധ്യാത്മിക ചിന്തകളേയും ഗീത നിശിതമായി വിമർശിച്ചിട്ടുണ്ട് (ഉദാ: ശ്ലോകം 2:42 - 2:44). ഇതും അതുപോലെയൊരു വിമർശനമാണെന്നു കരുതാം.സ്ത്രീകളും വൈശ്യരും ശൂദ്രരും പാപിയോനികളാകയാൽ  ഈശ്വരാധനയ്ക്കും മോക്ഷപ്രാപ്തിക്കും അവർ യോഗ്യരല്ല എന്ന വൈദികമതവാദത്തെ എതിർത്തുകൊണ്ടാണ് 'ഇക്കൂട്ടർക്കും എന്നെ ആശ്രയിച്ചാൽ പരമഗതി പ്രാപിക്കാം' എന്ന് പരമാത്മഭാവത്തിൽ ശ്രീകൃഷ്ണൻ പ്രസ്താവിക്കുന്നത്. ജന്മവും കുലവും ജാതിയും പദവിയും ഒന്നുമല്ല, ശ്രദ്ധയോടും ഭക്തിയോടും കൂടിയുള്ള ഈശ്വരഭജനവും നിഷ്ക്കാമകർമ്മവും മാത്രമാണ് മോക്ഷപ്രാപ്തിക്കു വേണ്ടതെന്ന ഭഗവദ്‌ഗീതാ പ്രമാണത്തെ  ഒന്നുകൂടി ഊന്നിപ്പറയുകയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളതെന്നു കരുതാം. “ഞാൻ ഭൂതങ്ങളിലെല്ലാം സമഭാവനയോടെയാണ് വർത്തിക്കുന്നത്. എനിക്ക് അപ്രിയൻ ഇല്ല, പ്രിയനുമില്ല; എന്നാൽ ആർ എന്നെ ഭക്തിയോടെ ഭജിക്കുന്നുവോ അവർ എന്നിലും ഞാൻ അവരിലും ഉണ്ടാകും“ (ശ്ലോകം 9:29), “എത്ര ദുഷ്ടനായാലും അനന്യഭക്തിയോടെ പരമാത്മചിന്തയിൽ മുഴുകാൻ തുടങ്ങുന്ന നിമിഷം മുതൽ അയാൾ നല്ലവനായിത്തീരുകയാണ്; ആ വഴിയേ സഞ്ചരിച്ചാൽ അയാൾ ഈശ്വരനിലെത്തിച്ചേരുകതന്നെ ചെയ്യും (ശ്ലോകം 9:30, 9:31)”, എന്നീശ്ലോകങ്ങൾക്കുശേഷം വരുന്ന 9:32, 9.33 ശ്ലോകങ്ങളുടെ വ്യഖ്യാനം ഇപ്പറഞ്ഞതല്ലാതെ മറ്റെന്താകാൻ? മോക്ഷത്തിനർഹരല്ലെന്ന് വൈദികമതവും സ്മൃതികളും തറപ്പിച്ചു പറഞ്ഞ ജനവിഭാഗത്തോടാണ് 'നിങ്ങൾ ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല, ഈശ്വരനെ ഭജിച്ചോളൂ, മറ്റുള്ളവരെയെല്ലാം പോലെ തന്നെ നിങ്ങൾക്കും മോക്ഷം പ്രാപിക്കാം' എന്ന് ഭഗവദ്ഗീത ഉറക്കെപ്പറയുന്നത്. ഈശ്വരവിഷയത്തിൽ സാമൂഹികമായിപാർശ്വവൽക്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചാനയിക്കാനാണ് ഭഗവദ്ഗീത ശ്രമിച്ചിട്ടുള്ളത്, ഗീതാ വിരോധികൾ പറഞ്ഞുപരത്തുന്നതുപോലെ മറിച്ചല്ല. ആരെയും മാറ്റിനിർത്തുകയല്ലസ്വാർത്ഥ സമൂഹം പാപികളായെണ്ണി ഭ്രഷ്ട് കൽപ്പിച്ചു മാറ്റിനിർത്തിയവരെക്കൂടി ചേർത്തു പിടിച്ചു കൂടെ നിർത്തി ആത്മജ്ഞാനികളാക്കി ലോകക്ഷേമത്തിന് യോഗ്യരാക്കുകയെന്ന മഹനീയമായ ദൗത്യമാണ് ഭഗവദ്ഗീത നിർവഹിച്ചത്ഇതല്ലേ യഥാർത്ഥ വിപ്ലവം?

ഈ വിഷയത്തിൽ ശ്രീ നാരായണഗുരുവിൻറെ ശിഷ്യനായിരുന്ന നടരാജഗുരുവിൻറെ അഭിപ്രായങ്ങളെ  ഗുരു നിത്യചൈതന്യ യതി അദ്ദേഹത്തിൻറെ " ഭഗവദ് ഗീതാസ്വാദ്ധ്യായം' എന്ന ഗ്രന്ഥത്തിൽ സംഗ്രഹിച്ചു നല്കിയിട്ടുള്ളതിൽ നിന്നും ഒന്നു രണ്ട് അഭിപ്രായങ്ങൾ ഇവിടെ കുറിക്കട്ടെ. "പാപയോനി" എന്ന വാക്ക് ഉപയോഗിച്ചത് ആ കാലഘട്ടത്തിലെ ഭാഷയിൽ ഏറ്റവും പ്രയോഗലബ്‌ധി ഉണ്ടായിരുന്ന ഒരു വിശേഷണപദമായി ആ വാക്കിനെ ഉപയോഗിച്ചുപോന്നിരുന്നതിനാലാണ്. അല്ലാതെ സ്ത്രീയും വൈശ്യനും ശൂദ്രനും പാപയോനിയിൽ ജനിച്ചവരാണെന്ന് സിദ്ധാന്തിക്കുന്നതിനു വേണ്ടിയല്ല. ജാതി വ്യത്യാസത്തിൽ ഒരു വിശ്വാസവും ഇല്ലാത്ത ആൾ ജാതിയെ എതിർക്കുവാൻ മുൻപോട്ടു വരുമ്പോഴും ജാതീയത നിലനിർത്തുന്നവർ വ്യവഹരിച്ചുപോരുന്ന  ജാതീയത ഉള്ളതുപോലെ സംസാരിക്കേണ്ടി വരും. ഈ അധിനിക കാലത്ത് ജാതിയെപ്പറ്റിയോ പാപയോനിയെപ്പറ്റിയോ പറയുന്നത് മാനവികതയുടെ മാന്യതയ്ക്കുപോലും നിരക്കാത്ത കാര്യമാണ്.

ഈ രണ്ടു ശ്ലോകങ്ങളെയും (9:32 & 9:33)   സാമൂഹികമായല്ലാതെ            താത്വികമായും വിശകലനം ചെയ്യാമെന്ന് എനിക്ക് തോന്നുന്നു (ഇത് എൻറെ വീക്ഷണം മാത്രമാണ്)പാപികളും സ്ത്രീകളും വൈശ്യരും ശൂദ്രരും പാപയോനിയിൽ പിറന്നവരും ബ്രാഹ്മണരും ക്ഷത്രിയരായ രാജർഷികളും പുണ്യയോനിയിൽ പിറന്നവരുമാണെന്ന പ്രസ്താവത്തിനു ഗീതയുടെ താത്വികതലത്തിലെ അർത്ഥമെന്താണ്പാപംപുണ്യംസ്വർഗ്ഗംനരകം തുടങ്ങിയ പദങ്ങളുടെ വേദാന്തതലത്തിലെ അർത്ഥം നമ്മൾ സാധാരണ ധരിക്കുന്ന അർത്ഥമല്ലെന്ന് ഇതിനകം പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്സഹജസ്വഭാവത്തിനനുസൃതമല്ലാത്ത രീതിയിൽഅല്ലെങ്കിൽ മനസ്സാക്ഷിക്കെതിരായ രീതിയിൽസ്വാർത്ഥപ്രേരണയാൽ കർമ്മം ചെയ്യേണ്ടിവരുമ്പോൾ ഒരുവനുണ്ടാകുന്ന മാനസിക സംഘർഷാവസ്ഥയെയാണ് പാപം (നരകംഎന്നതുകൊണ്ട് ഗീത ഉദ്ദേശിക്കുന്നത്ഇതിനു വിപരീതമായതു സംഭവിക്കുമ്പോൾ അത് പുണ്യമാകുന്നു (സ്വർഗ്ഗം). പാപകർമ്മങ്ങൾ അഹംഭാവജന്യമാണെങ്കിൽ പുണ്യകർമ്മങ്ങൾ അഹംഭാവരഹിതമായിരിക്കുംകർമ്മങ്ങളുടെ കർത്തൃത്വഭോക്തൃത്വ ചിന്തകൾ ജനിപ്പിക്കുന്ന അഹംഭാവം ആത്മീയപുരോഗതിക്കു വിരുദ്ധമാണെന്ന് ഇതിനു മുൻപുള്ള പല ശ്ലോകങ്ങളിലൂടെയും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്മനസ്സിൻറെ സ്വസ്ഥതയും ശാന്തിയും സമാധാനവും ആത്മീയസാധനയ്ക്ക് (ഏകാഗ്രമായ ഈശ്വരഭജനത്തിന്അത്യന്താപേക്ഷിതമാണ്സ്ത്രീസഹജമായ മൃദുലമായ വികാരംഅന്ധമായ അഭിനിവേശംമാതൃത്വത്തിൻറെ മമത തുടങ്ങിയ സ്വഭാവഗുണങ്ങൾ സ്വാഭാവികമായും സ്ത്രീയുടെ മനസ്സിനെ അഹംകേന്ദ്രീകൃതമാക്കാൻ പോന്നതാണ്സമഭാവനയിലൂടെയും വൈരാഗ്യത്തിലൂടെയും സ്വായത്തമാകുന്ന സ്വതന്ത്രബോധത്തിൽ അമർന്നിരുന്നുകൊണ്ട് അനുഷ്ഠിക്കേണ്ട ആത്മീയസാധനയ്ക്ക് ഈ മാനസികാവസ്ഥ സാധാരണഗതിയിൽ അനുയോജ്യമല്ലനിരന്തരമായി ലാഭനഷ്ട കണക്കുകൂട്ടലും കിഴിക്കലും ചെയ്യാൻ ബാദ്ധ്യസ്ഥനായ വൈശ്യനും ഏകാഗ്രമായ ഈശ്വരഭജനം വിഷമകരമാണ്തമോഗുണത്താൽ ആവൃതമായ മനസ്സിൻറെ ഉടമയായ ശൂദ്രൻ പൊതുവെ അലസനും ബുദ്ധിപരമായ വ്യാപാരങ്ങൾക്ക് അശക്തനുമായിരിക്കും (വൈശ്യൻശൂദ്രൻ എന്നീ പ്രയോഗങ്ങൾകൊണ്ട് ഗീത ഉദ്ദേശിക്കുന്നത് ഉച്ചനീചത്വങ്ങൾ കൽപ്പിക്കുന്ന ജാതിവ്യവസ്ഥയെയല്ലശ്ലോകം 4:13ൻറെ വ്യാഖ്യാനത്തിൽ പ്രതിപാദിച്ചിട്ടുള്ള സഹജസ്വഭാവത്തിൻറെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനത്തെയാണ്). ഇങ്ങനെ ആദ്ധ്യാത്മികസാധനയ്ക്ക് അനുയോജ്യമല്ലാത്ത അസ്വസ്ഥജനകമായ മനസ്സോടു കൂടിയവരെന്ന നിലയിൽ സ്ത്രീകളെയും വൈശ്യരെയും ശൂദ്രരെയും പാപികളായി പറയുന്നതിൽ തെറ്റുമില്ലനമ്മൾ ധരിച്ചിരിക്കുന്നതുപോലെയുള്ള പാപമല്ലിത് എന്ന് വീണ്ടും ഓർമ്മിപ്പിക്കട്ടെ. ഇക്കൂട്ടർക്കുപോലും അനന്യഭക്തിയിലൂടെ തന്നെ പ്രാപിക്കാം എന്നാണ് പരമാത്മഭാവത്തിൽ കൃഷ്ണൻ പറയുന്നത്. സാത്വികഗുണത്തിലധിഷ്ഠിതമായ മനസ്സോടുകൂടിയ ബ്രാഹ്മണർക്കുംഋഷിമനസ്സുള്ള ക്ഷത്രിയ രാജാക്കന്മാർക്കും (ബ്രാഹ്മണനും ക്ഷത്രിയനും എന്ന പ്രയോഗം ജാതീയമല്ല, സഹജഗുണങ്ങളുടെയും കർമ്മങ്ങളുടെയും പേരിലുള്ള വിഭജനമാണ് ഗീത ലക്ഷ്യമാക്കുന്നത്) ഈ ആത്മീയപരിമിതിയില്ലാത്തതിനാൽ അവരെ പുണ്യാത്മാക്കളായി പറഞ്ഞിരിക്കുന്നുവെന്നു മാത്രം. ബ്രാഹ്മണർക്കൊപ്പം പുണ്യാത്മാക്കളായിപറഞ്ഞിരിക്കുന്നത് രാജർഷികളെ (രാജാവും ഋഷിയുമായവൻ അല്ലെങ്കിൽ ഋഷി മനസ്സുള്ള രാജാവ്മാത്രമാണ്രാജാക്കന്മാർ എല്ലാവരെയുമല്ലഇതിൽനിന്നും നാം സങ്കുചിതമായിചിന്തിക്കുന്ന അർത്ഥത്തിൽ വ്യക്തിയുടെ സമൂഹത്തിലെ നിലയോ വിലയോ ജാതിയോ മതമോ അധികാരമോ ഒന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്വ്യക്തിയുടെ ആത്മീയതലം ഒന്നുമാത്രമാണെന്നതു വ്യക്തമാണ്എത്ര കൊടിയപാപികളാണെങ്കിലും അനന്യമായ ഭക്തിയിലൂടെ ഈശ്വരനെ ഭജിച്ചാൽ പുണ്യാത്മാക്കൾക്ക്‌ പ്രാപ്യമാകുന്ന അതേ സ്ഥാനം തന്നെ അവർക്കും ലഭിക്കും എന്നുദ്‌ഘോഷിച്ച ഭഗവദ്ഗീത (ശ്ലോകം 9:30) പിന്നാലെ വരുന്ന ശ്ലോകങ്ങളിലൂടെ (ശ്ലോകം9:32, 9:33) താഴെ കുറേപ്പേരെ പാപികളും മുകളിൽ കുറേപ്പേരെ പുണ്യവാന്മാരുമായി എണ്ണി സമൂഹത്തെ ഉച്ചനീചത്വപരമായി വിഭജിച്ചിരിക്കുന്നു എന്നു പറയുന്നതിൽ യുക്തിരാഹിത്യമില്ലേ?  അജ്ഞാനാന്ധതകാരണം പലർക്കും ഇതൊന്നും കാണാൻ കഴിയുന്നില്ലെന്നതാണ് കഷ്ടകരംകുരുടൻ ആനയെക്കണ്ടു വിവരിക്കുന്നതുപോലെയിട്ടുണ്ട് ഇവിടെ പല അഭിനവഗീതാപണ്ഡിതന്മാരുടെയും ഗീതാവ്യാഖ്യാനവും വിമർശനവും