ബാല്യസ്മരണകൾ (കവിത)
അത്താഴമൂണും കഴിഞ്ഞു കസാലയിൽ
പത്രവും വായിച്ചു വിശ്രമിച്ചീടവേ
എത്തീയരികിൽ കുമാരനെന്നച്ചുമോ-
നച്ഛാ കഥ പറയെന്നു കിണുങ്ങയായ്
ഉണ്ണിതന്നുള്ളം കുളിരും കഥകൾ തേൻ-
തുള്ളികളെന്നാത്മ ഹർഷമായ് തീരവേ
ഓർമ്മയിലോടി വരികയായ് ജീവിത-
പാതയിലെങ്ങോ മറന്ന രോമാഞ്ചങ്ങൾ
*******************************************
അമ്മയോടൊട്ടിക്കിടന്നതും പ്രേമമോട-
മ്മൂമ്മയെന്നേ എടുത്തു നടന്നതും
അമ്പിളിമാമനെ നോക്കിച്ചിരിച്ചതും
തുമ്പിക്കു പിന്നാലെ പാറിപ്പറന്നതും
പിന്നെ ഒരുനാളുഷസ്സിൽ സരസ്വതീ-
സന്നിധാനത്തിൽ ഹരിശ്രീ കുറിച്ചതും
അന്തരാത്മാവിൽ വിളങ്ങുമൻപത്തിയാ-
റക്ഷരമന്ത്രങ്ങളന്നു പഠിച്ചതും
ചേപ്പാട്ടുസ്‌കൂളിൽ ഗണനീയനന്നു ഞാൻ
ചാച്ചാനെഹ്രുവായ് വേഷമണിഞ്ഞതും
രാഷ്ട്രപിതാവിനു ജയ് വിളിക്കുന്നേരം സ്വ-
ദേശാഭിമാനമെന്നുള്ളിൽ നിറഞ്ഞതും
തത്തക്കിളിയെ പിടിക്കാൻ സതീർത്ഥ്യനു-
മൊത്തു നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും
പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും
പുത്തൂരെക്കാട്ടിലെ വള്ളിയിലൂഞ്ഞാലിൽ
സർക്കസ്സുകാട്ടി കളിക്കുമ്പോൾ കാറ്റുവന്നൊ-
ട്ടുമാങ്ങാ നിലത്തടിച്ചിട്ടതും കൂട്ടരോ-
ടൊത്തു പെറുക്കി നിറയെ ഭുജിച്ചതും
അത്തം മുതൽ വീട്ടുമുറ്റത്തു ചേച്ചിമാ-
രൊത്തു പൂക്കളമിട്ടതും ഓണനാൾ
പുത്തനുടുപ്പും കറങ്ങാത്ത പ്ലാസ്റ്റിക്കു
വാച്ചും ധരിച്ചു ഗമയിൽ നടന്നതും
ക്ഷേത്രക്കുളത്തിൽ സതീർത്ഥ്യരും ഞാനുമ-
ന്നാത്തമോദം നീരാടിക്കളിച്ചതും
വെള്ളം നിറഞ്ഞ കുഴിയിൽ കടലാസ്സു-
വള്ളങ്ങൾ വിട്ടു കളിച്ചുല്ലസിച്ചതും
മാവായ മാവെല്ലാം പൂത്തതു കാണുമ്പോൾ
മാനസം കോരിത്തരിച്ചതും തെന്നലി-
ലാലോലമാടിക്കളിക്കും പരപ്പാർന്ന
നെൽവയൽ നോക്കി ആമോദമിരുന്നതും
സംഗീതസാന്ദ്രമാം നൂറു ത്രിസന്ധ്യകൾ
അമ്പല മുറ്റത്തെനിക്കായ് വിരിഞ്ഞതും
ചന്ദനച്ചാർത്തു കഴിഞ്ഞ തിരുമേനി
കണ്ടു വണങ്ങി ഞാൻ ധ്യാനിച്ചു നിന്നതും
********************************************
വർഷങ്ങളേറെക്കഴിഞ്ഞൂ പരിണാമ-
ചക്രത്തിലിന്നു ഞാൻ അച്ഛനാണെങ്കിലും
നിത്യം സുഗന്ധം പരത്തും സുരഭില
പുഷ്പപങ്ങളാണെന്റെ ബാല്യസ്മരണകൾ
അച്ചു ഉറങ്ങി സ്വച്ഛന്ദം മടിത്തട്ടിൽ
യക്ഷിക്കഥയിലെ കൊച്ചുഗന്ധർവനായ്
സ്വർണ്ണാഭ തൂവുന്ന ബാല്യസ്വപ്നങ്ങളെ-
ന്നുണ്ണിമോനന്യമോ ശാസ്ത്രയുഗമിതിൽ ?
അത്താഴമൂണും കഴിഞ്ഞു കസാലയിൽ
പത്രവും വായിച്ചു വിശ്രമിച്ചീടവേ
എത്തീയരികിൽ കുമാരനെന്നച്ചുമോ-
നച്ഛാ കഥ പറയെന്നു കിണുങ്ങയായ്
ഉണ്ണിതന്നുള്ളം കുളിരും കഥകൾ തേൻ-
തുള്ളികളെന്നാത്മ ഹർഷമായ് തീരവേ
ഓർമ്മയിലോടി വരികയായ് ജീവിത-
പാതയിലെങ്ങോ മറന്ന രോമാഞ്ചങ്ങൾ
*******************************************
അമ്മയോടൊട്ടിക്കിടന്നതും പ്രേമമോട-
മ്മൂമ്മയെന്നേ എടുത്തു നടന്നതും
അമ്പിളിമാമനെ നോക്കിച്ചിരിച്ചതും
തുമ്പിക്കു പിന്നാലെ പാറിപ്പറന്നതും
പിന്നെ ഒരുനാളുഷസ്സിൽ സരസ്വതീ-
സന്നിധാനത്തിൽ ഹരിശ്രീ കുറിച്ചതും
അന്തരാത്മാവിൽ വിളങ്ങുമൻപത്തിയാ-
റക്ഷരമന്ത്രങ്ങളന്നു പഠിച്ചതും
ചേപ്പാട്ടുസ്‌കൂളിൽ ഗണനീയനന്നു ഞാൻ
ചാച്ചാനെഹ്രുവായ് വേഷമണിഞ്ഞതും
രാഷ്ട്രപിതാവിനു ജയ് വിളിക്കുന്നേരം സ്വ-
ദേശാഭിമാനമെന്നുള്ളിൽ നിറഞ്ഞതും
തത്തക്കിളിയെ പിടിക്കാൻ സതീർത്ഥ്യനു-
മൊത്തു നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും
പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും
പുത്തൂരെക്കാട്ടിലെ വള്ളിയിലൂഞ്ഞാലിൽ
സർക്കസ്സുകാട്ടി കളിക്കുമ്പോൾ കാറ്റുവന്നൊ-
ട്ടുമാങ്ങാ നിലത്തടിച്ചിട്ടതും കൂട്ടരോ-
ടൊത്തു പെറുക്കി നിറയെ ഭുജിച്ചതും
അത്തം മുതൽ വീട്ടുമുറ്റത്തു ചേച്ചിമാ-
രൊത്തു പൂക്കളമിട്ടതും ഓണനാൾ
പുത്തനുടുപ്പും കറങ്ങാത്ത പ്ലാസ്റ്റിക്കു
വാച്ചും ധരിച്ചു ഗമയിൽ നടന്നതും
ക്ഷേത്രക്കുളത്തിൽ സതീർത്ഥ്യരും ഞാനുമ-
ന്നാത്തമോദം നീരാടിക്കളിച്ചതും
വെള്ളം നിറഞ്ഞ കുഴിയിൽ കടലാസ്സു-
വള്ളങ്ങൾ വിട്ടു കളിച്ചുല്ലസിച്ചതും
മാവായ മാവെല്ലാം പൂത്തതു കാണുമ്പോൾ
മാനസം കോരിത്തരിച്ചതും തെന്നലി-
ലാലോലമാടിക്കളിക്കും പരപ്പാർന്ന
നെൽവയൽ നോക്കി ആമോദമിരുന്നതും
സംഗീതസാന്ദ്രമാം നൂറു ത്രിസന്ധ്യകൾ
അമ്പല മുറ്റത്തെനിക്കായ് വിരിഞ്ഞതും
ചന്ദനച്ചാർത്തു കഴിഞ്ഞ തിരുമേനി
കണ്ടു വണങ്ങി ഞാൻ ധ്യാനിച്ചു നിന്നതും
********************************************
വർഷങ്ങളേറെക്കഴിഞ്ഞൂ പരിണാമ-
ചക്രത്തിലിന്നു ഞാൻ അച്ഛനാണെങ്കിലും
നിത്യം സുഗന്ധം പരത്തും സുരഭില
പുഷ്പപങ്ങളാണെന്റെ ബാല്യസ്മരണകൾ
അച്ചു ഉറങ്ങി സ്വച്ഛന്ദം മടിത്തട്ടിൽ
യക്ഷിക്കഥയിലെ കൊച്ചുഗന്ധർവനായ്
സ്വർണ്ണാഭ തൂവുന്ന ബാല്യസ്വപ്നങ്ങളെ-
ന്നുണ്ണിമോനന്യമോ ശാസ്ത്രയുഗമിതിൽ ?
മനോഹരമായ ബാല്യസ്മരണകൾ. എന്റെ ചെറുപ്പകാലത്തേക്ക് ഒന്ന് അറിയാതെ മനസ് സഞ്ചരിച്ചു.
ReplyDeletevalare nannayirikkunnu....
ReplyDeleteബാല്യകാലസ്മരണകൾ...നന്നായിട്ടുണ്ട്.
ReplyDeleteമോഹൻദാസിൻറെ ഇക്കവിത വ൪ഷങ്ങൾക്ക് മുൻപ് വായിച്ചതും (`സംസ്കൃതിയിൽ ആണോ എന്നു സംശയം') എം എസ് വി യുടെ കവിയരങ്ങിൽ മധുസൂദനൻ സാർ സമക്ഷം അവതരിപ്പച്ചതും അദ്ദേഹം പ്രശംസിച്ചതും ഓർക്കുന്നു. കവി അയ്യപ്പൻറെ ചരമത്തെക്കുറിച്ചു ഞാനും അന്നൊരു കവിത അവതരിപ്പിച്ചിരുന്നു
ReplyDeleteവളരെ നന്നായിരിക്കുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ReplyDeleteഅഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.
ReplyDeleteReally good.Felt a strong rush of nostalgia while going through the poem
ReplyDeletePlease keep this going